കൊച്ചി: വാട്ടർ മെട്രോ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ 7 മണി വരെയുമായിരുന്നു സർവ്വീസ്.
എന്നാൽ ഇന്ന് (4.5.23) മുതൽ ഈ റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സിവിൽ സ്‌റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്.
രാവിലെ 07:45 മുതൽ ഉച്ചക്ക് 01:40 വരെ എട്ട് സർവീസുകളും വൈകീട്ട് 03:15 മുതൽ രാത്രി 07:40 വരെ ആറ് സർവീസുകളുമാണ് വൈറ്റിലയിൽ നിന്നും നടത്തുക.
പൊതുജനങ്ങള്‍ക്ക് പുറമെ ടൂറിസ്റ്റുകളും ആദ്യദിനത്തില്‍ തന്നെ വാട്ടര്‍ മെട്രോ യാത്ര അനുഭവച്ചറിയാന്‍ എത്തിയിരുന്നു. തിരക്ക് കൂടിയതോടെ പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.മികച്ച ടിക്കറ്റ് വരുമാനവും ഇതിലൂടെ ലഭിച്ചെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.