അങ്കാറ: തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിലവിലെ പ്രസിഡന്റ് ഉർദുഗാനാണ് മുന്നിൽ നിൽക്കുന്നത് ഈ മാസം 28നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മുസ്തഫ കെമാൽ കെച്ദാറോളുവാണ് ഉർദുഗാന്റെ മുഖ്യ എതിരാളി.
തുർക്കിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും ജയിക്കാനുള്ള വോട്ട് ലഭിക്കാത്ത പശ്ചാത്തലത്തിൽ അതായത് ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് 51 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കണമെന്നാണ് തുർക്കിയിലെ നിയമം. 97 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഉർദുഗാന് 49.37 ശതമാനം വോട്ടുകൾ ലഭിച്ചു. എതിരാളി മുസ്തഫ കെമാൽ കെച്ദാറോളുവിന് 44.94 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
ആറ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് ഇക്കുറി ഉർദുഗാനെ എതിരിട്ടത്. നേഷൻ അലയൻസ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ സിഎച്ച്പി പാർട്ടിയുടെ നേതാവ് 74 കാരനായ മുസ്തഫ കെമാൽ കെച്ദാറോളുവാണ് ഉർദുഗാന്റെ മുഖ്യ എതിരാളി. ആധുനിക തുർക്കിയുടെ സ്ഥാപകനായ അറിയപ്പെടുന്ന മുസ്തഫ കൊമാൽ അത്താതുർക്ക് രൂപീകരിച്ച പാർട്ടിയാണ് സിഎച്ച്പി. ഇടതുപക്ഷ പാർട്ടികളും വലതുപക്ഷ സംഘടനകളും ഇസ്ലാമിസ്റ്റ് പാർട്ടികളും ചേർന്നതാണ് നേഷൻ അലയൻസ്.
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവുമാണ് ഉർദുഗാൻ നേരിട്ട വലിയ വെല്ലുവിളി. 50,000 ത്തിലധികം പേർക്ക് ജീവൻ നഷ്ടമായ ഭൂകമ്പത്തിൽ ഭരണകൂടം ഇടപെട്ടില്ലെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയിരുന്നു. കൂടാതെ ഉർദുഗാൻ കൊണ്ടുവന്ന പ്രസിഡൻഷ്യൽ രീതി പൊളിച്ചെഴുതുമെന്നും പ്രതിപക്ഷം വാഗ്ധാനം ചെയ്തിരുന്നു. എന്നാൽ ഇസ്ലാമിക ഖിലാഫത്തിന്റെ പഴയ പ്രതാപത്തിലേക്ക് തുർക്കിയെ നയിക്കുക എന്ന ദൗത്യമാണ് ഉർദുഗാൻ ഉയർത്തിക്കാട്ടിയത്.
ലിബിയയിൽ കൊല്ലപ്പെട്ട 21 കോപ്റ്റിക് ഓർത്തഡോക്‌സ് വിശ്വാസികളെ രക്തസാക്ഷികളായി അംഗീകരിച്ച് വത്തിക്കാൻ 20 വർഷമായി തുർക്കി ഭരിക്കുന്ന റജബ് ത്വയ്യിബ് ഉർദുഗാൻ വീണ്ടും അധികാരത്തിലേറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.