പൂനെ: പാകിസ്താന് ഏജന്റിന് രാജ്യത്തിന്റെ രഹസ്യ വിവരം ചോര്‍ത്തി നല്കിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് അറസ്റ്റില്‍. അതേസമയം ഇത് ഹണിട്രാപ്പ് കേസാണെന്ന് സൂചനയുണ്ട്. ഹണിട്രാപ്പില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കുടുക്കി പാകിസ്താന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് നേരത്തെ തന്നെ സൈനിക തലത്തില്‍ മുന്നറിയിപ്പുണ്ടായിരുന്നു.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന് ആരോപിച്ച് മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് പ്രദീപ് കുരുല്‍ക്കറിനെ അറസ്റ്റ് ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനു കീഴിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറ്കടറാണ് പ്രദീപ് കുരുല്‍ക്കര്‍. പൂനൈ എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാള്‍ ഡ്യൂട്ടിക്കിടെ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വാട്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.
ഡിആര്‍ഡിഒയില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. അതാണ് ശാസ്ത്രജ്ഞന് ചോര്‍ത്തിയതെന്നാണ് സൂചന. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാകിസ്താന് ഇന്റലിജന്‍സ് ഏജന്റുമായി ഈ ശാസ്ത്രജ്ഞര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നുവെന്നാണ് മഹാരാഷ്ട്ര എടിഎസ് പറയുന്നത്. വാട്സ്ആപ്പ്, വീഡിയോ കോളുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഈ രഹസ്യ ഏജന്റുമായി ശാസ്ത്രജ്ഞന് ബന്ധപ്പെട്ടിരുന്നത്.
ഈ കേസ് ഹണിട്രാപ്പാണെന്ന് മഹാരാഷ്ട്ര എടിഎസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനാണ് അറസ്റ്റിലായ വ്യക്തി. ഇയാള്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന് എടിഎസ് പറഞ്ഞു. ഇയാളുടെ കൈയ്യിലുള്ള വിവരങ്ങള്‍ ശത്രുരാജ്യത്തിന്റെ കൈയ്യിലെത്തിയാല്‍ അപകടമാണെന്ന് അറിഞ്ഞിട്ടും, ഇത് കൈമാറുകയായിരുന്നുവെന്ന് എടിഎസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉത്തരവിട്ടിട്ടുണ്ട്. ഡിആര്‍ഡിഒയിലെ തന്ത്രപ്രധാന പല പ്രൊജക്ടുകളുടെയും ഭാഗമായിരുന്നു ഈ ഉദ്യോഗസ്ഥന്. പ്രത്യേകിച്ച് വളരെ പ്രധാനപ്പെട്ട മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ അടക്കം ഈ ശാസ്ത്രജ്ഞന്റെ പങ്കുണ്ടായിരുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിആര്‍ഡിഒയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
ബുധനാഴ്ച്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. നിലവില്‍ എടിഎസ് കസ്റ്റഡിയിലാണ് ശാസ്ത്രജ്ഞന്. പ്രാഥമിക വിവരങ്ങള്‍ തേടി പോലീസ് ഡിആര്‍ഡിഒയെ സമീപിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇത് ഹണിട്രാപ്പ് കേസാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്ത്രീകളുടെ ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇയാളെ പാകിസ്താന് ഇന്റലിജന്റ് ഏജന്റ് കുടുക്കിയത്. തുടര്‍ന്ന് വോയിസ് മെസേജുകളിലൂടെയും വീഡിയോ കോളിലൂടെയും പാകിസ്താന് ഏജന്റുമാര്‍ ഇയാളെ ബന്ധപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് പാകിസ്താന് ഏജന്‍സികളുടെ ഹണിട്രാപ്പില്‍ ഇയാള്‍ വീണത്. ഇയാള്‍ വളരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ കൈമാറിയെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിലൂടെ മറ്റ് വിവരങ്ങള്‍ പുറത്തുവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.