തിരു.: പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ ഓഫീസുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സാധ്യമായ ദിവസങ്ങളിൽ ശനിയാഴ്ച ഉൾപ്പെടെ പ്രിൻസിപ്പാൾ, അല്ലെങ്കിൽ ചുമതലയുള്ള അദ്ധ്യാപകൻ, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലുണ്ടാകണം.
അദ്ധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്. 220 അധ്യയന ദിവസം ഉറപ്പാക്കണം. ഇതിന് വേണ്ട ക്രമീകരണം നടത്തും. ഇക്കാര്യത്തിന് അദ്ധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മന്ത്രി നിർദ്ദേശം നല്‍കിയത്.
എസ്എസ്എൽസി ഫലം മെയ് 20നും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി മൂല്യനിർണ്ണയത്തിൽ 2200 പേർ ഒരു കാരണവും കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കൻഡറിയിലും ഹാജരായില്ല. 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.