റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഖാലിദിയ്യയിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ ആറ് പേർക്ക് ദാരുണമരണം. പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.
മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. ഇവര്‍ ഉള്‍പ്പെടെ ആകെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.
ഈ അപകടത്തിൽ തമിഴ്‌നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ മിസ്ട്രി, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ.
മറ്റ് രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുള്ളയാളും മറ്റൊരാൾ ഗുജറാത്തിൽ നിന്നുള്ളയാളുമാണ്.
മധുര സ്വദേശി സീതാറാം രാജഗോപാൽ (36), ചെന്നൈ സ്വദേശി കാർത്തിക് (41), സൂറത്ത് സ്വദേശി യോഗേഷ് കുമാർ (36), മുംബൈ സ്വദേശി അഷർ അലി (26) എന്നിവരാണ് മരിച്ചത്.
താൽക്കാലിക മുറിയിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.