കോട്ടയം: മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മകൻ ചാണ്ടി ഉമ്മൻ ആണ് അറിയിച്ചത്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ബെംഗളുരു സംപംഗി രാമ നഗരയിൽ ഉള്ള എച്ച്‍സിജി ആശുപത്രിയിൽ ആണ് ഉമ്മൻ ചാണ്ടി ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായും സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അസുഖം കാരണം കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ബെംഗളൂരുവിൽ തന്നെയാണ് താമസിച്ചുവരുന്നത്. രാവിലെ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ബംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും ചാണ്ടി ഉമ്മൻ തന്റെ കുറിപ്പിൽ പറയുന്നു. ഫെബ്രുവരി 6ന് ഉമ്മൻ ചാണ്ടിയെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നും ന്യുമോണിയ ചികിത്സയ്ക്ക് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.