മലപ്പുറം; കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഇതരസംസ്ഥാനത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഹാർ ഈസ്റ്റ് ചമ്പാര, സ്വദേശി രാജേഷ് മാഞ്ചി 36 ആണ് മരിച്ചത്. സംഭവത്തിൽ നാട്ടുകാരായ 9 പേരെ അറസ്റ്റിൽ എടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്നേറ്റ മര്‍ദനം മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച രാത്രിയാണ് രാജേഷ് മാഞ്ചിയെ കീഴിശ്ശേരി വറളിപിലാക്കൽ അലവിയുടെ വീടിന് മുൻപിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് മുറ്റത്ത് ഒരാൾ വീണു കിടക്കുന്നത് കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ഇയാൾക്ക് മർദനമേറ്റു എന്ന് കണ്ടെത്തി.നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും പരിക്കും പൊട്ടലും ഉണ്ട്. വടി കൊണ്ടോ ബലമുള്ള വസ്തു കൊണ്ടോ മർദിച്ചതിനെ തുടർന്ന് ആണ് പരിക്കുകൾ എന്നാണ് റിപ്പോർട്ട്.
മോഷണ ശ്രമത്തിനിടെ താഴെ വീണ രാജേഷ് മാഞ്ചിയെ നാട്ടുകാർ കൂട്ടമായി മർദ്ദിക്കുക ആയിരുന്നു എന്നാണ് വിവരം. സംഭവത്തിൽ 09 പേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരൽ, അക്രമം തുടങ്ങി വിവിധ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. രാജേഷ് മാഞ്ചി രണ്ട് ദിവസം മുമ്പ് ആണ് പാലക്കാട് നിന്ന് കിഴിശ്ശേരി തവനൂർ റോഡിൽ ഒന്നാം മൈലിലെ കാലി തീറ്റ ഗോഡൗണിൽ ജോലിക്ക് എത്തിയത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.