കോട്ടയം; പാമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ ഒളിവിൽ പോയ വെളളൂർ സ്വദേശി പിടിയിൽ വൈകിട്ട് 7:45 ന് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ആണ് പ്രതിയെ പിടികൂടിയത്.
പ്രതി പോലീസിനെതിരെ പരാതി നൽകിയ ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ശ്രമിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയിൽ മറ്റ് രോഗങ്ങളോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ കണ്ടെത്താൻ സാധിച്ചില്ല ,പ്രതി അഡ്മിറ്റ് ആക്കണം എന്ന് നിർബന്ധം പിടിച്ചിട്ടും നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത പ്രതിയെ അഡ്മിറ്റ് ആക്കിയില്ല തുടർന്ന് പാമ്പാടി SHO സുവർണ്ണ കുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം എത്തി പ്രതിയെ പിടികൂടി വെള്ളൂർ പായിപ്രയിൽ സാം സഖറിയ ആണ് പ്രതി.
മെയ് 15 ആം തീയതി സാമിൻ്റെ ഭാര്യയുടെ ഫോണിൽ ഉള്ള പരാതിയെ തുടർന്ന് രാത്രി അദ്ധേഹത്തിൻ്റെ വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥനായ. ജിബിൻ ലോബോയുടെ മൂക്കിന് ഇടിച്ച് പരുക്കേൽപ്പിച്ച് ഓടി രക്ഷപെട്ടത് ജിബിൻ ലോബോയിക്ക് മൂക്കിന് ഗുരുതര പരുക്കേറ്റിരുന്നു മർദ്ദനത്തിൽ മൂക്കിൻ്റെ പാലം തകർന്ന ജിബിൻ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനായി ഇപ്പോൾ വിശ്രമത്തിലാണ് ,അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും
അതേ സമയം സാംസഖറിയായുടെ ഭാര്യ വിനി സാം ഇന്ന് പാമ്പാടി പോലീസിനെതിരെ SP ക്ക് പരാതി നൽകി പരാതിയുടെ കോപ്പി പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു
പരാതിയിൽ പോലീസ് വീട്ടിൽ എത്തിയപ്പോൾ വീടിൻ്റെ സ്റ്റെയർകേസിൽ തട്ടി വീണതാണ് ജിബിൻ ലോബോയിക്ക് പരുക്കേറ്റതാണെന്നും ,പോലീസ് നിരന്തരം ഭീഷണി മുഴക്കി എന്നും രേഖപ്പെടുത്തിയിട്ടുണ്ട് ,പരാതിയുമായി കോട്ടയം പ്രസ്സ് ക്ലബ്ബിലും സാമിൻ്റെ ഭാര്യ എത്തിയിരുന്നു ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.