കടനാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് പഞ്ചായത്ത് സമിതിയുടെ ആദരം.

കൊല്ലപ്പള്ളി;കടനാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി പഞ്ചായത്ത് സമിതിയുടെ പ്രത്യേക ആദരം. 

പദ്ധതി നിര്‍വ്വഹണം, നികുതി പിരിവ് തുടങ്ങിയ എല്ലാ മേഖലകളിലും മറ്റ് ജീവനക്കാരോടൊപ്പം ഭിന്നശേഷിക്കാരായ ജീവനക്കാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു പറഞ്ഞു.

ശാരീരിക വെല്ലുവിളികളെയൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഭിന്നശേഷി ജീവനക്കാരുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. 

കടനാട് പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക് ശാലിനി കെ.കെ., ഓവര്‍സീയര്‍ മഞ്ജു കെ. മാത്തന്‍, അക്കൗണ്ടന്റ് സതീഷ് എന്നിവരെയാണ് ഫലകവും പ്രശംസാപത്രവും നല്‍കി പഞ്ചായത്ത് സമിതി ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു ഇവര്‍ക്ക് ഫലകം സമ്മാനിച്ചു.   

പഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് ഭിന്നശേഷിക്കാരായ ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ച് വിശദീകരിച്ചു. പ്രത്യേക പരിഗണന നല്‍കി പഞ്ചായത്ത് സമിതി തങ്ങളെ ആദരിച്ചതില്‍ ശാലിനിയും മഞ്ജുവും സതീഷും നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !