കണ്ണൂർ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.38 കാരനായ വളപട്ടണം സ്വദേശി എ എം ഷമിലി ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു.അവശനിലയിലായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡനത്തിനു വിധേയനാക്കിയെന്നാണ് കണ്ടെത്തൽ.
രണ്ടു ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു പീഡന വിവരം പുറത്തുവന്നത്.പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.