ഇടുക്കി;കെ എസ് ഇ ബി യുടെ കരാർ വാഹനമായ ജീപ്പും മൊബൈൽ മെഡിക്കൽ യുണിറ്റ് ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.
വളയൻചിറങ്ങര സ്വദേശികളായ മണി,രഞ്ജിത്,ആലുവ സ്വദേശി രഞ്ജിത്,അടിമാലി സ്വദേശികളായ ശശി,ഷിജോ തുടങ്ങിയവരെയാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
വലമ്പൂർ ചീനിക്കുഴി റോഡിൽ ലൈബ്രറിയ്ക്ക് സമീപം എതിരെ വരികയായിരുന്ന ബസ്സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജീപ്പ് രണ്ടടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞു.കെ എസ് ഇ ബിയുടെ ടച്ച് വെട്ടുന്ന കരാർ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.