ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദ്യമായി ഊര്‍ജ സ്വയംപര്യാപ്തത നേടുന്ന സ്ഥാപനമായി ന്യൂറോ സയന്‍സ് ചികിത്സാ കേന്ദ്രമായ ഐക്കോണ്‍സ് മാറി.
തിരുവനന്തപുരം ഐക്കോണ്‍സില്‍ 18.47 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ പാനലിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിര്‍വഹിച്ചു.
പാലക്കാട് ജില്ലയിലെ ഷൊർണൂരിലും തിരുവനന്തപുരത്തെ പുലയനാർകോട്ടയിലും സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐക്കോൺസ്) കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ സ്ഥാപിതമായ ഒരു സ്വയംഭരണ ന്യൂറോസയൻസ് ചികിത്സാകേന്ദ്രമാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് 1998 ൽ സ്ഥാപിതമായി. 2015 ജനുവരിയിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടുന്ന വൈജ്ഞാനിക, സംസാര, ഭാഷാ വൈകല്യങ്ങൾ ചികിത്സിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണ് ഐക്കോൺസ്.
ലക്ഷ്യം: ഓട്ടിസം, സെറിബ്രൽ പാൾസി, ഡിമെൻഷ്യ, പഠന വൈകല്യങ്ങൾ, സെറിബ്രൽ, ന്യൂറോളജിക്കൽ മസ്തിഷ്കാഘാതം, ഡിമെൻഷ്യ തുടങ്ങിയ ജന്മനായുള്ളതും അല്ലാത്തതുമായ ബൗദ്ധികവും ഭാഷാപരവുമായ രോഗങ്ങളെ ശാസ്ത്രീയമായി നിർണ്ണയിക്കാനും ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും ഐക്കോൺസ് ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.