യൂഎസ്എ; അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.കൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ (21)യാണ് കൊല്ലപ്പെട്ടത്. റോയ് – ആശാ ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡ് ചാക്കോയക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്താണ് ആക്രമണ കാരണമെന്നതിൽ വ്യക്തതയില്ല.
യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജൂഡ് ചാക്കോയുടെ കുടുംബം 30 വർഷമായി അമേരിക്കയിൽ താമസിക്കുകയാണ്. സംസ്കാര ചടങ്ങുകൾ ഫിലാഡൽഫിയയിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.