മധ്യപ്രദേശ്: ഇന്ത്യയിലെത്തിച്ച ദക്ഷിണാഫ്രിക്ക ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്.
മൂന്ന് മാസത്തിനിടെ ഇത് മൂന്നാം വട്ടമാണ് മറ്റൊരു ചീറ്റകൂടി ചാകുന്നത്. മാര്‍ച്ചിലും ഏപ്രിലിലുമായി സാഷ, ഉദയ് എന്നിങ്ങനെ പേരുകളുള്ള ചീറ്റകള്‍ അസുഖബാധിതരായി ചത്തിരുന്നു. വൃക്കസംബന്ധമായ രോഗം മൂലമാണ് സാഷ ചത്തത്. ഹൃദയസംബന്ധമായ രോഗം ബാധിച്ചാണ് മൂലമാണ് ഉദയ് ചത്തത്.
Female cheetah 'Daksha' dies in MP's Kuno National Park: Forest official; 3rd fatality in around 40 days
— Press Trust of India (@PTI_News) May 9, 2023
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം അസുഖം ബാധിച്ച് നേരത്തെ ചത്തിരുന്നു. ജൂണില്‍ മൂന്ന് പെണ്‍ചീറ്റകളെയും രണ്ടു ആണ്‍ചീറ്റകളെയും വനത്തിലേക്ക് തുറന്നുവിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.