നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് അഗ്നിരക്ഷാസേന

മുംബൈ: വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ സഹോദരങ്ങൾ മുങ്ങി മരിച്ചു. 

ഡോംബിവിലി: മലയാളി സഹോദരങ്ങളെ ഡോംബിവിലിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോംബിവ്‌ലി ഈസ്റ്റ് ആനന്ദം റീജൻസി കോംപ്ലക്‌സിൽ താമസിക്കുന്ന ഹരിപ്പാട് സ്വദേശികളായ രവീന്ദ്രന്റെയും ദീപാ രവീന്ദ്രന്റെയും മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് മരിച്ചത്.

കുളിക്കുന്നതിനിടയിൽ അവരുടെ വളർത്തു നായ കുളത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് നീന്തി. ഇത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങിമരിക്കുന്നത് കണ്ട കീർത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മൺപാട പോലീസും ഫയർ റെസ്‌ക്യൂ സംഘവും എത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും. 

അമ്മയും അച്ഛനും കുടുംബ ആവശ്യങ്ങൾക്കായി നാട്ടിൽ പോയതായിരുന്നു. നവി മുംബൈയിലെ സീവുഡ് ഹോസ്പിറ്റലിൽ ഹൗസ് സർജനാണ് രഞ്ജിത്ത്.  രണ്ട് ദിവസം മുമ്പാണ് കീർത്തി പ്ലസ് ടു പരീക്ഷ പാസായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !