നിർമാതാവും സംവിധായകനുമായ മനോ ബാല വിടവാങ്ങി

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോ ബാല (69)യുടെ അപ്രതീക്ഷത വിടവാങ്ങലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. കമൽഹാസൻ, രജനികാന്ത്, ദുൽഖർ സൽമാൻ, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങി നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചെത്തുന്നത്. 

കരൾരോഗ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും നാളുകൾക്കു മുൻപ് ഹൃദ്രോഗ സംബന്ധമായ ചികിൽസകളെത്തുടർന്നു വിശ്രമത്തിലായിരുന്നു.                                           

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിരഞ്ജീവി നായകനായെത്തിയ വാൾടർ വീരയ്യ, കൊണ്ട്രാൽ പാവം, ഗോസ്റ്റി എന്നിവയാണ് അവസാനമായി അഭിനയിച്ച സിനിമകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !