അബുദാബി : ട്രാഫിക് അപകടങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മുന്നറിയിപ്പ് നല്കാന് അബുദാബിയിലെ ഹൈവേകളില്‍ എല്ലായിടത്തും വിവിധ നിറങ്ങളിലുള്ള ഫ്ളാഷ് ലൈറ്റുകള്‍ മുഖേന റോഡ് അലേര്‍ട്ട് സംവിധാനം നിലവില്‍വന്നു.
ചുവപ്പ്, നീല നിറങ്ങളിലാണ് ഫ്ളാഷ് ലൈറ്റ് തെളിയുന്നതെങ്കില്‍ റോഡില്‍ അപകടം ഉണ്ടായിട്ടുണ്ട് എന്നതിന്റെ മുന്നറിയിപ്പാണ്. മഞ്ഞനിറമാണെങ്കില്‍ മഞ്ഞ്, പൊടി, മഴ തുടങ്ങി മോശം കാലാവസ്ഥയെ സംബന്ധിക്കുന്ന മുന്നറിയിപ്പും. സൗരോര്‍ജ്ജവും ബാറ്ററികളും ഉപയോഗിച്ചാണ് അലേര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. പകലും രാത്രിയും 200 മീറ്റര്‍ വരെ ദൂരത്തില്‍നിന്ന് ഇവ ദൃശ്യമാകും.
.@ADPoliceHQ has launched a road alert system across highways in #AbuDhabi, using coloured lights to alert drivers of upcoming traffic incidents and adverse weather conditions, enhancing road safety across the emirate. pic.twitter.com/AiMDhaNC9K
— مكتب أبوظبي الإعلامي (@ADMediaOffice) May 15, 2023
മുൻപ് ആരംഭിച്ച സ്മാര്‍ട്ട് സിസ്റ്റം പ്രകാരം വേഗം കുറഞ്ഞ ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്റര്‍ ഉള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍, വാഹനമോടിക്കുന്നവര്‍ ഇടതുവശത്തുള്ള രണ്ട് പാതകളിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനം ഓടിക്കേണ്ടത്.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി പോലീസ് പറഞ്ഞു. അബുദാബി പോലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളില്‍ ഏറ്റവും പുതിയതാണ് സ്മാര്‍ട്ട് അലേര്‍ട്ട് സിസ്റ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.