Thank you @elonmusk!
— Linda Yaccarino (@lindayacc) May 13, 2023
I’ve long been inspired by your vision to create a brighter future. I’m excited to help bring this vision to Twitter and transform this business together! https://t.co/BcvySu7K76
6 ആഴ്ചയ്ക്കുള്ളിൽ എൻബിസി യൂണിവേഴ്‌സലിൽ നിന്ന് ലിൻഡ വിരമിക്കും. എൻബിസി യൂണിവേഴ്‌സൽ അഡ്വർട്ടൈസിങ് മേധാവിയായ ലിൻഡ യക്കാരിനോയെ സിഇഒ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നതായി വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്.
നേരത്തെ സിഇഒ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മസ്ക് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉപയോക്താക്കളുടെ അഭിപ്രായമറിയാനായി പോളും നടത്തിയിരുന്നു. മസ്ക് ട്വിറ്റർ സിഇഒ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടവരാണ് ഭൂരിഭാഗവും. ഇതിനു പിന്നാലെയാണ് സിഇഒ സ്ഥാനത്തിന് പറ്റിയ ആളെ കിട്ടിയാൽ സ്ഥാനമൊഴിയുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞാലും ട്വിറ്ററിന്റെ പ്രവർത്തനത്തിൽ എലോൺ മസ്‌ക് തുടർന്നും ഇടപെടുമോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർ, ചീഫ് ടെക്‌നോളജി ഓഫീസർ സ്ഥാനങ്ങളാണ് ഇനി എലോൺ മസ്‌കിന്റെതായുള്ളത്.
2011 മുതൽ എൻബിസി യൂണിവേഴ്‌സലിൽ ജോലി ചെയ്യുന്ന ആളാണ് ലിൻഡ യക്കരിനോ. എൻബിസിയുടെ കേബിൾ എന്റർടെയ്ൻമെന്റിന്റെയും ഡിജിറ്റൽ അഡ്വർട്ടൈസിങ് സെയിൽസ് ഡിവിഷന്റെയും മേധാവിയായിരുന്നു. എൻബിസിയ്ക്ക് മുമ്പ് ടേണർ എന്റർടെയ്ൻമെന്റിലായിരുന്നു ലിൻഡ.
ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർട്ണർഷിപ്പ് ചെയർമാനാണ് ലിൻഡ. ട്വിറ്ററിന് ഇപ്പോൾ ആവശ്യമുള്ളത് കമ്പനിയുടെ വരുമാനം വർധിപ്പിക്കാനാകുന്ന മേധാവിയെയാണ്. എൻബിസി യുണിവേഴ്‌സലിന്റെ പീക്കോക്ക് എന്ന സ്ട്രീമിങ് സേവനത്തിലേക്ക് വരുമാനം കണ്ടെത്തുന്നത് ലിൻഡയാണ്. ആപ്പിൾ, സ്‌നാപ്ചാറ്റ്, ബസ്ഫീഡ്, ട്വിറ്റർ, യൂട്യൂബ് എന്നിവരുമായുള്ള പാർട്ണർഷിപ്പിൽ കമ്പനിയ്ക്ക് വേണ്ടി 10000 കോടി ഡോളർ ഇവർ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.