വെള്ളം ചോദിച്ച് വീട്ടിലെത്തി സ്ത്രീയുടെ സ്വർണ്ണമാലയും 50000 രൂപയും കവർന്നു

നേമം :തിരുവനന്തപുരം കാരക്കാമണ്ഡപത്താണ് സംഭവം. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കവർച്ച നടന്നത്.

രമ്യ ഉണ്ണികൃഷ്ണൻ എന്ന വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ചാണ് രണ്ടുപേര്‍ സ്വര്‍ണമാലയും പണവും കവര്‍ന്നത്. രണ്ടുപവന്‍റെ മാലയാണ് കവര്‍ന്നത്.

ഉച്ചയോടെയാണ് അപരിചിതരായ രണ്ടുപേര്‍ കുടിക്കാൻ വെള്ളം ചോദിച്ചുകൊണ്ട് വീട്ടിലേക്ക് വന്നതെന്ന് രമ്യ പറഞ്ഞു. തമിഴ് സംസാരിക്കുന്നവരാണ് ഇവരെന്ന് രമ്യ പറഞ്ഞു. ഈ സമയം വീട്ടില്‍ താൻ ഒറ്റയ്ക്കായിരുന്നുവെന്നും ഇവര്‍ പറയുന്നു.

വെള്ളം എടുക്കാനായി തിരിഞ്ഞപ്പോള്‍ ഒരാള്‍ കത്തിയെടുത്ത് കഴുത്തില്‍വെക്കുകയും സ്വര്‍ണമാല ഊരി നല്‍കാനും ആവശ്യപ്പെട്ടു. മാല ഊരി നല്‍കിയതോടെ വീട്ടിലുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മേശയിലുണ്ടായിരുന്ന പണമെടുത്ത് നല്‍കിയത്. ഇതിനുശേഷം അക്രമികള്‍ അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു.

രമ്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളാണ് അക്രമികളെന്ന് വ്യക്തമായിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !