കോട്ടയം: യുകെയില്‍ വിമാന താവളത്തില്‍ അതിക്രമം നേരിടേണ്ടി വന്ന, കേരളത്തിലെ മറുനാടന്‍ മലയാളി, മാധ്യമ പ്രവര്ത്തകന് ഷാജന് സ്കറിയയുടെ ആദ്യ പ്രതികരണം ഫേസ്ബുക്ക് പേജില്‍ എത്തി.
അടി കൊണ്ടവന് ഓടി; കൂടുതല്‍ നാളെ ഓഫീസില്‍ എത്തിയ ശേഷം : മറുനാടന്‍ മലയാളി, ഷാജന് സ്കറിയ ഫേസ് ബുക്കില്‍ കുറിച്ചു.
എം 25 ലെ ഗതാഗതകുരുക്ക് കാരണം ഒരു മണിക്കൂര്‍ വൈകിയാണ് എയര്‍പോര്‍ട്ടിലേയ്ക്ക് എത്തിയത്. ഫ്ലൈറ്റ് മിസാവാതിരിക്കാനുള്ള ഓട്ടത്തിനിടയില്‍ രണ്ടുപേര്‍ നടന്നു വരുന്നു. ഒരാള്‍ ഏഷ്യാനെറ്റിന്റെ ശ്രീകുമാറാണ്. മറ്റൊരാള്‍ ഭൂലോക ഫ്രോഡായ ഒരു സഖാവും. ശ്രീകുമാറിനൊരു പുഞ്ചിരി കൈമാറി മുമ്പോട്ട് നടന്നുപോയി. പിന്നെ വേഗതയില്‍ മുമ്പോട്ട് നടക്കുമ്പോള്‍ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്. തിരിഞ്ഞുചെന്ന് മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി ഒറ്റയിടി കൊടുത്തു. തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാന്. പിന്നെ കാണുന്നത് എന്നെ ആദ്യം തെറിവിളിച്ച വീഡിയോ മാത്രം പുറത്തുവിട്ട് എന്നെ തല്ലിയെന്ന് പറയുന്നതാണ്. അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ... പാവം ഇപ്പോള്‍ ആശുപത്രിയിലാണോ അതോ വീട്ടില്‍ത്തന്നെ തിരുമ്മല്‍ ചികിത്സയില്‍ ആണോ എന്നറിയില്ല. എന്തായാലും ഞാന്‍ നാട്ടിലുണ്ട്. എന്നെ തെറിവിളിച്ചതിന്റെ മൂന്നിരട്ടിവേഗതയില്‍ ഞാനും തെറി വിളിച്ചിരുന്നു കേട്ടോ... വിശദമായ വിവരണം നാളെ ഓഫീസില്‍ എത്തിയതിന് ശേഷം
ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്. ഈ നാട്ടില്‍ നൂറായിരം പത്രങ്ങളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒക്കെയുണ്ട്. പക്ഷെ കമ്മികള്‍ക്കും സുഡാപ്പികള്‍ക്കും ഏറ്റവും ഇഷ്ടം എന്നെയാണ്. ഇതില്‍ കൂടുതല്‍ എന്ത് അഭിമാനമാണ് എനിക്ക് വേറെ ഉണ്ടാവേണ്ടത്.
യുകെ മലയാളിയാണ് കേട്ടാല്‍ അറയ്ക്കുന്ന തെറിയുടെ സംസ്കാരം വിളിച്ചോതി, മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിച്ചതെന്ന് സോഷ്യല്‍ മീഡിയകളില്‍ മലയാളികള്‍ കളിയാക്കുന്നു.
കാര്യങ്ങള്‍ പ്രകാരം ആയി തല്ലു കിട്ടിയാലും കൊടുത്താലും എല്ലാവരും വന്നു പോകുന്ന വിമാനത്താവളത്തില്‍ വച്ച് വേണ്ടായിരുന്നു എന്നാണ് ഇപ്പോൾ മലയാളികള്‍ക്ക് പറയാനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.