ജനീവ: കൂടുതല്‍ മാരകമായ മഹാമാരി വരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനേക്കാള്‍ മാരകമായേക്കാവുന്ന അടുത്ത മഹാമാരിയെ അഭിമുഖീകരിക്കാൻ ലോകം തയ്യാറാവണമെന്നാണ് ഡബ്ല്യൂഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗബ്രിയേസസ് അറിയിച്ചു.
ലോകത്തെമ്പാടും കൊറോണ രോഗികളുടെ എണ്ണം നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തുന്ന സാഹചര്യത്തിലാണ് ഡബ്ല്യൂഎച്ച്ഒയുടെ പുതിയ മുന്നറിയിപ്പ്.
ലോകാരോഗ്യ സംഘടനയുടെ 76-ാമത് അസംബ്ലിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം അവതരിപ്പിച്ചത്. ഇനി വരാൻ പോകുന്ന മാരകമായ മഹാമാരികളെ അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കാൻ ലോകരാജ്യങ്ങള്‍ സജ്ജമാകണം.
ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രണ്ട് രോഗങ്ങളായിരുന്നു കൊവിഡ്-19ഉം എം'പോക്സും. രണ്ടിന്റെയും ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ അടുത്ത കാലത്തായി പിൻവലിച്ചുവെങ്കിലും ലോകം നേരിടുന്ന ആരോഗ്യ ഭീഷണി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി.
ജീവന് ഭീഷണിയാകുന്ന, മാരകമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന മഹാമാരി ഇനിയും വരും. കൊറോണയെ പ്രതിരോധിച്ച നിശ്ചയദാര്‍ഢ്യത്തോടെ വരും വര്‍ഷങ്ങളില്‍ ആവിര്ഭവിച്ചേക്കാവുന്ന മറ്റ് മഹാമാരികളെയും അതിജീവിക്കാനും നേരിടാനും നാം തയ്യാറാകണമെന്നും ടെഡ്രോസ് അദാനോം നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.