ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച ഡോ: സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര നടന്നു

നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച ഡോ: സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര വിജയകരമായി പൂർത്തീകരിച്ചു. 

നവലോക നിർമിതിക്ക്‌ ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.

പെർത്തിൽ  'മതനിരപേക്ഷതയും മത ജീവിതവും", മെൽബണിൽ  "മാദ്ധ്യമങ്ങളും ജനാധിപത്യവും", അഡ്ലൈഡിൽ "വർഗ്ഗീയതയുടെ ആധാരങ്ങൾ", സിഡ്ണിയിൽ "ഭരണഘടനയിലെ സാമൂഹിക ദർശനം", ബ്രിസ്ബണിൽ "ഗാന്ധിയുടെ വർത്തമാനം" എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ.

മെയ് 12 മുതൽ മെയ് 21 വരെ നടന്ന പ്രഭാഷണങ്ങളിൽ ഉയർന്നുവന്ന ചോദ്യങ്ങളും അവയ്ക്ക്  ലഭിച്ച  മറുപടിയും  ബഹുജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 












പ്രഭാഷണ പരിപാടികളിൽ പങ്കെടുത്തവർക്കും മെൽബണിലും സിഡ്നിയിലും നടന്ന നാടകോത്സവങ്ങളെ നെഞ്ചിലേറ്റിയ  സഹൃദയർക്കും, ബ്രിസ്ബനിൽ ലൈബ്രറി ഉദ്ഘാടനത്തിൽ പങ്കെടുത്തവർക്കും ഹൃദയം നിറഞ്ഞ  നന്ദി.  ഈ പ്രോഗ്രാമിൻ്റെ പ്രചരണത്തിന് സഹായകമായി പ്രവർത്തിച്ച  ഇതര പ്രവാസി അസോസിയേഷനുകൾ, സോഷ്യൽ മീഡിയയിലെ ഗ്രൂപ്പിലെ  അഡ്മിന്മാർ, മാധ്യമങ്ങൾ, നവോദയയുടെ അഭ്യുദയകാംഷികൾ, എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.

സ്നേഹാഭിവാദ്യങ്ങളോടെ Team നവോദയ ഓസ്ട്രേലിയ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !