കൊല്ലപ്പള്ളി :പാലാ തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ വാഹനാപകടം.
ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ പാലാ ഭാഗത്തു നിന്നും തൊടുപുഴയിലേക്ക് പോയ പിക്കപ്പ് വാനും. തൊടുപുഴ ഭാഗത്തു നിന്ന് മത്സ്യം കയറ്റി നെയ്യാറ്റിൻകരയിലേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ സാരമായി പരിക്കേറ്റ തൊടുപുഴ ഇടവെട്ടി സ്വദേശികളായ ബിനോയ് (40) ഷെരീഫ് (45) എന്നിവരെയും ലോറി ഡ്രൈവറെയും പാലാ ഹൈവേ പോലീസ് സ്ഥലെത്തി 108 ആംബുലൻസിൽ പാലാ മാർ സ്ലീവാ ഹോസ്പിറ്റലിലേക്ക് മാറ്റി.
തുടർന്ന് ഇടിയുടെ ആഘാതത്തിൽ റോഡിന് നടുവിൽ കിടന്നിരുന്ന വാഹനങ്ങൾ പാലാ ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഹൈവേ പോലീസ് റോഡിൽ നിന്ന് മാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കി.
ഹൈവേ പോലീസ് പാലാ സബ് ഇൻസ്‌പെക്ടർ ജോബി ഓഫീസർ മാരായ സജീവ് കുമാർ, ജോജി തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.