തമിഴ്‌നാട് സ്വദേശിയെ കോട്ടയത്ത് തലയ്ക്കടിച്ചു കൊന്നു.

കോട്ടയം :ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ സഹപ്രവര്‍ത്തകന്‍ തലയ്ക്കടിച്ചു കൊന്നു.

തമിഴ്‌നാട് മധുര സ്വദേശി മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. നീണ്ടകര പുത്തന്‍തുറ കൊന്നയില്‍ ബാലഭദ്ര ദേവീക്ഷേത്രത്തിന്റെ നിര്‍മാണത്തിന് എത്തിയതാണ് ഇരുവരും. 

ഇന്നലെ രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയില്‍ബിജു കമ്പിവടി കൊണ്ട് അടിച്ചു. ഇതിന് ശേഷം ഇയാള്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചു വരുത്തിയത്. ആംബുലന്‍സ് ജീവനക്കാര്‍ എത്തിയപ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 

തുടര്‍ന്ന് ചവറ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫൊറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !