തിരുവനന്തപും: മാണിയുടെ അന്ത്യം കേരള കോൺഗ്രസിന്റേത് കൂടിയാവണം എന്ന് ചിലർ ആഗ്രഹിച്ചുവെന്ന് ജോസ് കേ മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ കൊടി, അംഗീകാരം, എല്ലാ കാര്യത്തിലും വെല്ലുവിളി നേരിട്ടു. ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന സിബിഐ നിലപാട് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്.
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ഹർജിക്കാരൻ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്. അതിൽ വാക്കുകളും അന്തസത്തയും പലപ്പോഴും തിരിഞ്ഞുപോകുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
കക്കുകളി നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നാടകമായാലും സിനിമയായാലും ഇതേ നിലപാടാണെന്നും ദ കേരള സ്റ്റോറി സിനിമയുടെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.