തിരുവനന്തപുരം : അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ ഭർത്താവ് മനു ഗൾഫിലാണുളളത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്ക്കാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് കാച്ചാണി സ്വദേശി അനുപ്രിയ ജീവനൊടുക്കിയത്. അനുപ്രിയയുടെ റൂമിൽ നിന്നും ഭർത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള ആറ് പേജ് കത്ത് പൊലീസ് കണ്ടെത്തിയിരുന്നു.
കാച്ചാണിയിലുളള സ്വന്തം വീട്ടിലെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലെ ഫാനിൽ ഷാൾ കുരുക്കിയാണ് അനുപ്രിയ ജീവനൊടുക്കിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലേക്ക് പോയ അനുപ്രിയയെ വൈകിട്ടായിട്ടും കാണാതായതോടെ റൂം തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞതിന് പിന്നാലയാണ് ആത്മഹത്യ. ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും മാനസിക സമർദ്ദത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുകളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഭർത്യ വീട്ടിൽ ഒരു മാസം മാത്രമാണ് യുവതിയുണ്ടായിരുന്നത്. അതിന് ശേഷം അഞ്ച് മാസമായി അനുപ്രിയ അച്ഛനമ്മയോടപ്പം അരുവിക്കരയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം ഭർത്താവ് മനു ഗൾഫിൽ മടങ്ങിപ്പോയി.
ഗർഭിണിയായ അനുപ്രിയക്ക് അബോഷൻ ആയതോടെ ഭർത്താവിന്റെ വീട്ടുകാർ മാനസികമായി ഉപദ്രവിച്ചുവെന്നാണ് കത്തിൽ നിന്നും ലഭിച്ച വിവരം. ഭർത്താവിനെ അനുപ്രിയ ഇക്കാര്യം അറിയിച്ചു. തുടർന്ന് ഭർത്താവും ഇതേ കാര്യം സംസാരിച്ചതോടെ അനുപ്രിയ മാനസികമായി സമ്മർദ്ദത്തിലായി. പിന്നാലെ അനുപ്രിയ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.