വിവാഹ സൽക്കാരത്തിനിടയിൽ നാട്ടുകാർക്കുനേരെ ബോംമ്പേറ് വരനും സുഹൃത്തുക്കളും പിടിയിൽ

പേരൂർക്കട: വിവാഹ സത്കാരത്തിനിടയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് നാട്ടുകാർക്കു നേരേ നാടൻ ബോംബറിഞ്ഞ കേസില്‍ വരനും സുഹൃത്തുക്കളുമടക്കം നാലു പേരെ പേരൂർക്കട പോലീസ് അറസ്റ്റു ചെയ്തു.

വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻ ഭവനിൽ വിജിൻ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങൽ ഇളമ്പ വിജിതാ ഭവനിൽ വിജിത്ത് (23), പോത്തൻകോട് പേരുതല അവിനാഷ് ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകാണി വീട്ടിൽ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. പേരൂർക്കട വഴയിലയിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

വാൾ, വെട്ടുകത്തി, നാടൻബോംബ് എന്നിവയുമായാണ് വരന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, പള്ളിയുടെ മുൻപിൽ നിന്ന ആളുകളുടെ നേരേ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

 നാട്ടുകാർ സംഘടിച്ചതോടെ, വന്ന ഓട്ടോറിക്ഷയിൽ കയറി പ്രതികൾ വഴയിലവഴി പേരൂർക്കട ഭാഗത്തേക്ക് പോകുകയും പിന്തുടർന്ന നാട്ടുകാരെ വീണ്ടും നാടൻ ബോംബുകൾ എറിയുകയും വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !