കിളിമാനൂർ: സംഘം ചേർന്നുള്ള മർദ്ദനത്തിൽ യുവാവ് മരിച്ചു. ചെങ്കിക്കുന്ന്, കുറിയിടത്തു കോണം, ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുഷ്കരൻ (45) ആണ് മരിച്ചത്.
കുറിയിടത്ത് കോണം മേലേമഠത്തിനു സമീപം ഞായറാഴ്ച രാതി എട്ടോടെയാണ് സംഭവം. പുഷ്കരനും മകൻ ശിവയും ബൈക്കിൽ ബന്ധു വീട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു. ബൈക്ക് വയ്ക്കുന്നതിനായി പുഷ്കരൻ കുറിയിടത്ത് മഠത്തിന് സമീപത്തേക്കും മകൻ വീട്ടിലേക്കും പോയി.
ഈ സമയം പുഷ്കരന്റെ ബന്ധു വേണുവും ഇവിടെ എത്തിയിരുന്നു. വേണുവും പുഷ്കരനും സംസാരിച്ച് നിൽക്കവെ ഇവരുടെ അടുത്തേക്ക് സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കൾ ഗ്ലാസ് എടുത്തെറിഞ്ഞതിനെ തുടർന്ന് യുവാക്കളുമായി വേണുവും പുഷ്കരനും വാക്കു തർക്കമായി.
ഇതിൽ കുപിതരായ യുവാക്കൾ വേണുവിനെ ആദ്യം തല്ലിച്ചതക്കുകയും തുടർന്ന് പുഷ്ക്കരനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ പുഷ്കരൻ ബോധരഹിതനായി വീണതോടെ യുവാക്കൾ രക്ഷപ്പെട്ടു. ചുണ്ടിനു തലയ്ക്കും പരിക്കേറ്റ വേണു സഹായത്തിന് ആളെ കൂട്ടി എത്തി പുഷ്കരനെ ആദ്യം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തിൽ, സുജിത് എന്നയാളെ നഗരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.