തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ച നേഴ്സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നഴ്സിംഗ് വിഭാഗത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സീനിയര്‍ നേഴ്സിങ് ഓഫീസർ വി. സിന്ധുമോള്‍ക്ക് ലഭിച്ചു. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡാണ് സിന്ധു മോള്‍ക്ക് ലഭിച്ചത്.
ആതുര ശുശ്രൂഷാ രംഗത്ത് സേവന പരിചയവുമായി 20 വര്‍ഷമായി സിന്ധു രംഗത്തുണ്ട്. 2003 ഒക്ടോബര്‍ 24ന് ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സായി ജോലിയില്‍ പ്രവേശിച്ച സിന്ധുമോള്‍ ഡിസംബര്‍ 15ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു.
നിലവില്‍ ഫിസിക്കല്‍ മെഡിസിന് ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനതല നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.