തിരുവനന്തപുരം:വിദ്വേഷ പ്രസംഗം നടത്തിയാൽ രാതി ഇല്ലാതെ കേസ് എടുത്ത് തുറുങ്കിലിൽ അടക്കാമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കേരളത്തിൽ ആദ്യം തുറുങ്കിൽ അടക്കേണ്ടതജോൺ ബ്രിട്ടാസ് എംപിയെ ആണ് .
ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫെബ്രുവരി 20ന് ജോൺ ബ്രിട്ടാസ് എഴുതിയ ലേഖനം കളവും വെറുപ്പും നിറഞ്ഞതാണ്.ഈ ലേഖനത്തിന് എതിരായിട്ടുള്ള പരാതിയിലാണ് ബഹുമാനപ്പെട്ട രാജ്യസഭാ ചെയർമാൻ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തത് വാസ്തവത്തിൽ നോട്ടീസ് കൊടുക്കലല്ല കേസെടുത്ത് തുറങ്കിലടയ്ക്കുകയാണ് വേണ്ടത്.
2022ഡിസംബർ മാസം 30ന്കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത് ജോൺ ബ്രിട്ടാസ് നടത്തിയ മതവിദ്വേഷവും വെറുപ്പും കലർന്ന പ്രസംഗം രാജ്യദ്രോഹവും സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ നിയമപരമായി നടപടി എടുക്കേണ്ടതുമാണ് ജനാധിപത്യത്തിൽ സംവാദമാണ് അടിസ്ഥാനം ബ്രിട്ടാസ് മുജാഹിദ് സമ്മേളനത്തിൽ പറഞ്ഞത് കേന്ദ്രസർക്കാർ മുസ്ലീങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നുംസംവാദം കൊണ്ട് ഒരു കാര്യമില്ലെന്നും പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വേണ്ടത് എന്നുമാണ് -
വർഗീയവും മതവിദ്വേഷം പരത്തുന്നതും കേന്ദ്ര ഗവൺമെന്റിനെതിരെ യുദ്ധം നടത്താനുള്ള ആഹ്വാനവുമായിരുന്നു ' ബ്രിട്ടാസിന്റെ പ്രസംഗം.
ഫെബ്രുവരി 20ന് ഇൻറർ എക്സ്പ്രസ്സിലെ ലേഖനത്തിൽ ' ബഹുമാനപ്പെട്ട ഇന്ത്യയുടെ ആഭ്യന്തര മന്ത്രിഅമിത് ഷ, ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നതെന്നാണ് എഴുതിയിരിക്കുന്നത്.
ഈ പ്രസ്താവന കളവും ചതിയും രാജ്യവിരുദ്ധവുമാണ്. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷ ഇങ്ങനെ എവിടെയെങ്കിലും പ്രസംഗിച്ചതായൊ പ്രസ്താവനകൾ ഇറക്കിയതായൊ സിപിഎം നേതൃത്വത്തിന് ബ്രിട്ടാസിനോ ചൂണ്ടിക്കാണിക്കാൻ കഴിയുമോ ?
അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ട് കേൾവി ഇല്ലാത്ത നടപടിയാണ് കാരണം കാണിക്കൽ നോട്ടീസ് എന്നാണ് ബ്രിട്ടാസിന്റേയും CPM ന്റേയും വാദം. അടിയന്തരാവസ്ഥയിൽ ഒളി സങ്കേതത്തിലിരുന്ന് ഓടക്കുഴൽ വായിച്ചവർക്ക് അടിയന്തരാവസ്ഥയിൽ എന്തു നടന്നു എന്നറിയാത്തത് സ്വാഭാവികം.
ഭരണഘടനയുടെ പത്തൊമ്പതാം അനുഛേദം പൗരന് നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ്.എന്നാൽ ഈ അഭിപ്രായസ്വാതന്ത്ര്യം കളവും ചതിയും വെറുപ്പും പ്രചരിപ്പിക്കാനുള്ളതല്ല.ജനാധിപത്യപരമായ അധികാരത്തിൽ വന്ന ഒരു സർക്കാരിനെതിരെ മതവിദ്വേഷം പരത്തി മതപരമായ പോരാട്ടത്തിന് തയ്യാറാക്കാൻ ആഹ്വാനം കൊടുക്കുന്നത് ഭരണഘടന അംഗീകരിക്കുന്നില്ല.
ജനാധിപത്യ സർക്കാർ ഭാരതം ഇന്ന് ഭരിക്കുന്നതുകൊണ്ടാണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തത്.ശ്രീമതി ഇന്ദിരാഗാന്ധിയോ നെഹ്റുവോ ആയിരുന്നെങ്കിൽ ബ്രിട്ടാസ് ഇപ്പോൾതന്നെ തുറങ്കിലടക്കപ്പെട്ടേനെ .അൽഷിമേസ് ബാധിക്കാത്ത സിപിഎം നേതാക്കൾക്ക് ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും ജനാധിപത്യ ധ്വംസനങ്ങളെ ഓർമ്മയുണ്ടാകും
അഴിമതി ഇല്ലാതെ ജനാധിപത്യ രീതിയിൽ മാതൃകാപരമായി ഭരണം നടത്തുന്ന നരേന്ദ്ര മോദിക്കെതിരെജോൺ ബ്രിട്ടാസ് നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്.സ്വന്തം പാർട്ടി പടവലങ്ങ പോലെതാഴോട്ട് നിലം പതിക്കുമ്പോൾ ജോൺ ബ്രിട്ടാസിനു ഉണ്ടാകുന്ന വിഭ്രാന്തി യിൽ കളവും വെറുപ്പും മതവിദ്വേഷം പരത്തി കേന്ദ്രസർക്കാരിനെതിരെ പ്രസ്താവനകൾ ഇറക്കിയാൽ പാർലമെൻറ് അകത്തും പുറത്തും ചോദ്യം ചെയ്യപ്പെടും സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.