പത്തനംതിട്ട: മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദമെന്ന് ആരോപണം. മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ട മൂന്നു പേരെ നാട്ടുകാർ മോചിപ്പിച്ചു.
നേരത്തെ പിടിയിലായ വാസന്തി അമ്മ മഠത്തിനെതിരിയാണ് വീണ്ടും ആരോപണമുയർന്നിരിക്കുന്നത്. പൂജകളുടെ പണം നല്‍കിയില്ലെന്നു ആരോപിച്ച്, പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി.
പത്തനാപുരം സ്വദേശികളായ മൂന്ന് പേരില്‍ ഒരാള്‍ 7 വയസുള്ള കുട്ടിയാണ്. അഞ്ചു ദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. ചില സാമ്പത്തിക തര്ക്കങ്ങളാണത്രേ പൂട്ടിയിടാന്‍ കാരണം.
ഇലന്തൂര്‍ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാസന്തി അമ്മ മഠം നടത്തുന്ന ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും പൂജകള്‍ തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.