അന്ന് ആ മത്സ്യതൊഴിലാളി പറഞ്ഞത് മന്ത്രി കേട്ടിരുന്നെങ്കിൽ

" സാറേ, ആ ബോട്ടിന് രജിസ്ട്രേഷനില്ല, സ്രാങ്കിന് ലെെസൻസില്ല മത്സ്യത്തൊഴിലാളിയായ മുഹാജിദ് നെഞ്ചിൽ തട്ടി അന്ന് മന്ത്രി അബ്ദുറഹ്മാനോട് പറഞ്ഞു, രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് മന്ത്രിയുടെ ചോദ്യം, ഒഴിഞ്ഞു മാറി മുഹമ്മദ് റിയാസ്"

മലപ്പുറം താനൂരിൽ കുട്ടികളടക്കം ഇരുപത്തിരണ്ട് പേരെ മരണത്തിലേക്ക് നയിച്ച ബോട്ട് അപകടത്തിൻ്റെ ഞെട്ടലിലാണ് കേരളം. അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം .

മാറ്റിയുണ്ടാക്കിയതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. അപകടത്തിൽപ്പെട്ട അറ്റ്‍ലാൻ്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയതിലും ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്

മത്സ്യബന്ധന ബോട്ട് യാർഡിൽ പോയി രൂപമാറ്റം വരുത്തിയതാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ബോട്ടിനെക്കുറിച്ച് താൻ നേരത്തെ മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാദവുമായി മത്സ്യത്തൊഴിലാളി രംഗത്തെത്തിയത്. എന്നാൽ മന്ത്രി ഇക്കാര്യം അവഗണിക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. 

രന്തത്തിനിടയാക്കിയ അറ്റ്‌ലാൻ്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിൻ്റെ പുരയ്‌ക്കൽ മുഹാജിദാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. താനൂരിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പിഎ.മുഹമ്മദ് റിയാസും മന്ത്രി വി അബ്ദുറഹിമാനും എത്തിയിരുന്നു. അപ്പോഴാണ് മുഹാജിദ് അറ്റ്ലാൻ്റിക് ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്. ബോട്ടിന് രജിസ്‌ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞപ്പോൾ മന്ത്രി അബ്ദുറഹിമാൻ തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്. 'ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്' ചോദിച്ചാണത്രെ മന്ത്രി തട്ടിക്കയറിയത്. 

മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം നടന്നത്. നെഞ്ചിൽ തട്ടിയാണ് താൻ അന്ന് മന്ത്രിമാരോട് ഇക്കാര്യം പറഞ്ഞതെന്നും മുഹാജിദ് വ്യക്തമാക്കുന്നു. 'അറ്റ്‌ലാന്റിക്ക' ബോട്ട് അനധികൃതമാണെന്ന പറഞ്ഞപ്പോൾ . മന്ത്രി വിഅബ്ദുറഹിമാൻ തട്ടിക്കയറുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറുകയും ചെയ്തു. മുഹാജിദ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അപകടത്തിൽപ്പെട്ട ബോട്ടിന് സർവ്വീസിനുള്ള അനുമതി ലഭിച്ചതു സംബന്ധിച്ച്  നിരവധി ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ രൂപരേഖ ഉൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കാതെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ബോട്ടിൻ്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാവാതെയാണ് നീറ്റിലിറക്കിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

ചട്ടങ്ങൾ അനുസരിച്ച് ഇത്തരം ബോട്ടുകൾക്ക് വിനോദസഞ്ചാരത്തിനുള്ള ലൈസൻസ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്ലാന്റിക്കിന് എങ്ങനെ അനുമതി ലഭിച്ചുവെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഇതിന് പുറമെ ബോട്ടിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനും സൗകര്യമുണ്ടായിരുന്നു. നിയമങ്ങൾ പാലിക്കാതെ നടത്തിയ സർവീസിൽ പരിധിയിൽ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്തിയത് അപകട കാരണമായെന്നാണ് വിലയിരുത്തൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !