മലപ്പുറം: അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം ജീവനൊടുക്കി ഇരുപത്തിമൂന്നുകാരൻ. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്.
ഏപ്രിൽ ഒൻപതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. ഇന്നലെ രാവിലെയാണ് ജ്യോതിഷിനെ കുടുംബം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മനോരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നുവെന്നും അതിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ അകപ്പെട്ടുപോയെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
തന്നെ ചികിത്സ ഡോക്ടറോട് നന്ദിയും, സുഹൃത്തക്കളോടും കുടുംബത്തോടും ക്ഷമ ചോദിച്ചുമാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതേ കുറിപ്പ് ജ്യോതിഷ് ഫേസ്ബുക്കിലൂടെയും പങ്കുവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.