മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് 2023 മെയ് 30, 31 തീയ്യതികളിൽ മലപ്പുറം കോട്ടക്കൽ റോഡിലുള്ള റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മെഗാ എഡ്യുഫെയർ വിദ്യാഭ്യാസ എക്സ്പോയും അവാർഡ് ദാനവും സംഘടിപ്പിക്കുന്നു.
വിവിധ കരിയർ മേഖലകളെ സംബന്ധിച്ചുള്ള കരിയർ ടോക്കുകുൾ, വിദ്യാഭ്യാസ മേഖലയിലെ പുതിയ അവസരങ്ങളെ പരിചയപ്പെടുത്തുന്ന സെഷനുകൾ, ഉപരിപഠന മേഖലയിലെ സംശയങ്ങൾ തീർക്കുന്നതിനുള്ള കരിയർ മാപിംഗ് ക്ലിനിക്കുകൾ, ഫിലിം പ്രദർശനങ്ങൾ, പുസ്തകശാലകൾ,
വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവണതകളെ അവതരിപ്പിക്കുന്ന സ്റ്റാളുകൾ, ഇങ്ങനെ വ്യത്യസ്തങ്ങളായ നേർ അനുഭവങ്ങൾ ലഭ്യമാക്കുന്നതായിരിക്കും എക്സ്പോ.ജില്ലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മികച്ച ഉപരിപഠന സാദ്ധ്യതകൾ കണ്ടെത്തുന്നതിനു സഹായിക്കുന്ന രൂപത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെഗാ എഡ്യുഫെയർ സംഘടിപ്പിക്കുന്നത്.
മെഗാ എഡ്യുഫെയറിൽവെച്ച് കേരള ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരും സി.ബി.എസ്.ഇയിൽ പത്താം തരത്തിലും ,പ്ലസ് റ്റു പരീക്ഷയിലും തൊണ്ണൂറ് ശതമാനം വിജയം നേടിയവരുമായ വിദ്യാർത്ഥികളെയും നൂറുമേനി നേടിയ സ്‌കൂളുകളെയും മലപ്പുറം ജില്ല പഞ്ചായത്ത് ആദരിക്കും.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലി കുട്ടി എം.എൽ.എ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, എം.പി അബ്ദു സമദ് സമദാനി എം.പി, എ.പി അനിൽ കുമാർ എം.എൽ.എ തുടങ്ങിയ എം.എൽ.എമാരും മറ്റു പ്രമുഖ വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും.
വിവിധ സെഷനുകളിലായി സക്കരിയ എം.വി,മോൻസി വർഗീസ്,
ഡോ. ഇഫ്തികാർ അഹ്മദ് ബി, ജലീൽ എം.എസ്,
ശ്രീധന്യ ഐ.എ.എസ്, യഹ്‌യ പി.ആമയം,
ഡോ.ജോൺ ലാൽ,
കസാക്ക് ബെഞ്ചാലി തുടങ്ങിയവർ വിദ്യാർത്ഥികളോട് സംവദിക്കും.
മെയ് 30 ചൊവ്വ മലപ്പുറം, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളും മെയ് 31 ബുധൻ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളുമാണ് പരിപാടിയിൽ പങ്കേടുക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.