താനൂർ: തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 22 പേർ മരിച്ചു. രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി വെച്ചു .രാവിലെ നേവിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കും.
വെളിച്ച കുറവ് മൂലം രക്ഷാപ്രവർത്തനം നിർത്തി വെച്ചു .താനൂർ ബോട്ട് അപകടത്തിൽ താനൂർ പോലീസ് കൺട്രോൾ റൂമിലെ സബറുദ്ധീൻ ആണ് മരിച്ചത്. പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയാണ്. ഇയാളുടെ കുടുംബവും ബോട്ടിൽ ഉണ്ടായിരുന്നു. രാവിലെ നേവിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കും.
ആശുപത്രികളിൽ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും.
മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.