മലപ്പുറം: കിഴിശേരിയിലേത് ആള്‍ക്കൂട്ട കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അതിഥി തൊഴിലാളിയായ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ കൊലപാതകത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും തെളിവ് നശിപ്പിക്കലിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
![]() |
രാജേഷ് മാഞ്ചി (LEFT) |
കൈ പുറകില്‍ കെട്ടിയിട്ടാണ് ഇങ്ങനെ മര്‍ദ്ദിച്ചത്. കൂടാതെ മര്‍ദ്ദിച്ച് അവശനാക്കിയ രാജേഷിനെ പ്രതികള്‍ ചേര്‍ന്ന് വലിച്ചിഴച്ചതായും പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്നും എസ്പി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും എസ്പി പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായും എസ്പി പറഞ്ഞു.
പ്രതികളായവരുടെ ഫോണില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ ഉപദ്രവിച്ച് അവശനാക്കിയ ശേഷം രാജേഷിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ രണ്ടരവരെയാണ് ചോദ്യം ചെയ്തത്. അതിനിടെയായിരുന്നു ക്രൂരമായ മര്‍ദ്ദനം. മണിക്കൂറുകളോളം മര്‍ദ്ദിച്ചിട്ടും പൊലീസിനെ അറിയിച്ചില്ല. ഒടുവില്‍ വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.
സംഭവം അറിഞ്ഞ് പോയ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതുവഴിയാണ് പ്രതികളിലേക്ക് എളുപ്പം എത്താന്‍ സാധിച്ചത്. നടപടികള്‍ പൂര്‍ത്തിയായി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മരിച്ച വ്യക്തിയുടെ ടീഷര്‍ട്ട് ഇവര്‍ ഒളിപ്പിച്ച് വച്ചിരുന്നു. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒന്‍പതാമത്തെ പ്രതി അങ്ങാടിയിലെ സിസിടിവി ഫൂട്ടേജിന്റെ ഡിവിആര്‍ എടുത്ത് മാറ്റി നശിപ്പിക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയതായും എസ്പി പറഞ്ഞു.
മോഷണശ്രമത്തിന്റെ ഭാഗമായാണ് രാജേഷ് അവിടെ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം. എത്താനുള്ള സാഹചര്യം കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.