മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി എക്സലൻസ് അവാർഡ് എസ്എസ്എൽസി, +2, VHSE 2023
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വർഷം എസ്എസ്എൽസി,+2,VHSE പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന പ്രകാരം അതത് വിദ്യാഭ്യാസ ജില്ലകളിൽ നിന്നും എപ്ലസ് ലഭിച്ച വിദ്യാർഥികളും 100% വിജയം കൈവരിച്ച സ്കൂൾ അധികൃതരും കൃത്യസമയത്ത് തന്നെ അതത് ഓഡിറ്റോറിയങ്ങളിൽ ആദരം ഏറ്റു വാങ്ങുന്നതിനായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു...
മലപ്പുറം വിദ്യാഭ്യാസ ജില്ല
2023 ജൂൺ 3 ശനിയാഴ്‌ച
രാവിലെ 9 മണി SSLC പരീക്ഷയിൽ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും ഉച്ചയ്ക്കുശേഷം 1.30 പ്ലസ് ടു, വിഎച്ച്എസ്ഇ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും
സ്ഥലം: മലപ്പുറം കോട്ടക്കൽ റോഡിലുള്ള റോസ് ലോഞ്ച് ഓഡിറ്റോറിയം
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല
2023 ജൂൺ 5 തിങ്കളാഴ്ച രാവിലെ 9. മണി എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് ലഭിച്ച വിദ്യാർഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും
ഉച്ചക്ക് ശേഷം 1.30 മുതൽ പ്ലസ് ടു വിഎച്ച്എസ്ഇ തലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും
സ്ഥലം കോട്ടക്കൽ ചങ്കുവെട്ടി യിലുള്ള പിഎം ഓഡിറ്റോറിയം
വണ്ടൂർ വിദ്യാഭ്യാസ ജില്ല
2023 ജൂൺ 6 ചൊവ്വാഴ്ച രാവിലെ 9 മണി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും
ഉച്ചക്ക് ശേഷം 1:30 മുതൽ പ്ലസ് ടു വിഎച്ച്എസ്ഇ തലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും സ്ഥലം മഞ്ചേരി മുൻസിപ്പൽ ടൗൺ ഹാൾ
തിരൂർ വിദ്യാഭ്യാസ ജില്ല
2023 ജൂൺ 7 ബുധനാഴ്ച രാവിലെ 9 മണി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും ഉച്ചയ്ക്കുശേഷം 1. 30 പ്ലസ് ടു വിഎച്ച്എസ്ഇ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും സ്ഥലം എടപ്പാ എടപ്പാൾ പൊന്നാനി റോഡിലുള്ള ഖദീജ കാസ്റ്റിൽ ഓഡിറ്റോറിയം
എം കെ റഫീഖ പ്രസിഡൻറ് മലപ്പുറം ജില്ലാ പഞ്ചായത്ത്
ഇസ്മായിൽ മൂത്തേടം
വൈസ് പ്രസിഡന്റ്
നസീബ അസീസ്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.