കോട്ടയം :നിരവധി മോഷണ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കനകക്കുന്ന് പട്ടോളി മാർക്കറ്റിന് സമീപം പെരുമന പുതുവൽ വീട്ടിൽ സുധീഷ് കുമാർ(41) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2021ൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയും, തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പേരൂരില്‍ നിന്നും പിടികൂടുകയായിരുന്നു.
ഇയാൾക്ക് ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ പല സ്ഥലങ്ങളിലായി മാറിമാറിത്താമസിക്കുന്ന ഇയാള്‍ അവിടെനിന്നും മോഷണം നടത്തി കടന്നു കളയുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യു.ശ്രീജിത്ത്,എസ്.ഐ.മനോജ്കുമാര്‍,സി.പി.ഓ ഷൈനു എന്നിവരും അന്വേഷണ സംഘത്തില്‍ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.