കോട്ടയം :കല്ലറ വൈക്കം ഗ്രാമപഞ്ചായത്തിൽ ശുചിത്വ യഞ്ജത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലുള്ള പൊതു ജലശയങ്ങളുടെ ശുചീക്കരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ഉഷാകുമാരി എൻ എൻ, ഹരിത കർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഡിഫൻസ് ആക്കാധമി സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, എന്നിവർ പങ്കെടുത്തു പഞ്ചായത്തിന്റെ അധീനതയിലുള്ള കല്ല് കടവ് തോടും അതിന്റെ സമീപ പ്രദേശങ്ങളുമാണ് ഇതുമായി ബന്ധപെട്ടു ശുചീകരണം നടത്തിയത്.
കല്ലറ -വെച്ചൂർ റോഡിന്റെ സൈഡിൽ സ്ഥിതി ചെയ്യുന്ന കല്ലുകടവ് തോടിന്റെ വശങ്ങളും ഉൽനാടൻ ടൂറിസത്തിന്റെ ഭാഗമായി നവീകരിക്കുന്നതിനു വേണ്ടി കുട്ടനാട് പാക്കേജിൽ പെടുത്തി 48 ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ അറിയിച്ചു.
ഈ തുക കൊണ്ട് ആ പ്രദേശം സൗന്ദര്യ വൽക്കരിക്കാനും വൈകുന്നേരങ്ങളിൽ ആളുകൾക്ക് സായാഹ്ന വേളകൾ ആസ്വദിക്കാനുമുള്ള ക്രമീകരണങ്ങളും കൂടാതെ കല്ലറ- വെച്ചൂർ റോഡിന്റെ സൃഷ്ടാവായ fr. തോമസ് വിരുത്തിയിൽ (വഴിയച്ഛൻ ) ഒരു ശിലാ ഫലകം അവിടെ നിർമ്മിക്കുവാനും ബഹുജന പങ്കാളിത്തത്തോടുകൂടി ഇതിനുള്ള മറ്റ് സജീകരണങ്ങൾ നടത്തുവാനുമാണ് ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.