കോട്ടയം: പാമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ജിബിൻ ലോബോക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ജിബനെ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് ഇന്നലെ രാത്രി പോലീസ് സംഘത്തെ ആക്രമിച്ചത്. ആക്രമണ ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 10:20 ഓടുകൂടിയാണ് സംഭവം പാമ്പാടി എട്ടാം മൈലിൽ കുടുംബ വഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പോലീസുദ്യോഗസ്ഥനെ ആക്രമിച്ചത്.
പരിക്കേറ്റ ജിബിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കിനു ഗുരുതരമായി പരിക്കേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.കണ്ണിനു മുകളിലായി ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.