തിരുവനന്തപുരം: ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കൻ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും.
ഇതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കര്‍ എ എൻ ഷംസീര്‍, മന്ത്രി കെ എൻ ബാലഗോപാല്‍, നോര്‍ക്ക് റസിഡന്റ് വൈസ് ചെയര്‍ പി ശ്രീരാമകൃഷ്ണൻ,
ഡയറക്ടര്‍മാരായ എം എ യൂസഫലി, രവി പിള്ള, ജെ കെ മേനോൻ, ഒ വി മുസ്തഫ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തില്‍ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.
ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി സമയത്ത് ലഭിക്കാത്തതിനാല്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു.
ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പിന്നാലെ നടക്കുന്ന ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാൻ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.
നേരത്തെ മുഖ്യമന്ത്രി മേയ് 7 മുതല്‍ 11 വരെ നടത്താനിരുന്ന യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നാണ് കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.