പാലാ:ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കും സ്വജന പക്ഷേപാതത്തിനും എതിരെ ബിജെപി സംസ്‌ഥാന വ്യാപകമായി നടത്തി വരുന്ന പ്രധിഷേധ സമര പരിപാടിയുടെ ഭാഗമായി ബിജെപി രാമപുരം പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു.
ബിജെപി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ദീപു സി ജി അധ്യക്ഷത വഹിച്ച പരുപാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി സതീഷ് മലയിൽ സ്വാഗതം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന് കീഴിൽ തൊഴിൽ ലഭിക്കുന്നത് ഇടതു പക്ഷ യുവജന സംഘടനാ പ്രവർത്തകരുടെ കുട്ടികൾക്കും പ്രവർത്തകർക്കുമാണെന്ന് സതീഷ് പറഞ്ഞു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗവും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രൺജിത് ജി മീനാഭവൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാർ വിവിധ പദ്ധതികളുടെ മറവിൽ കോടികൾ കമ്മീഷൻ കൈപ്പറ്റുന്ന ഇടതുപക്ഷ സംഘടനയ്ക്ക് സമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരും സുരക്ഷാ വെല്ലുവിളി നേരിടുന്നതായും രൺജിത് പറഞ്ഞു.
ജില്ലാ കമ്മറ്റി അംഗം പി പി നിർമ്മലൻ,മനോജ് ബി തടത്തിൽ, ബിനീഷ്, മുരളീധരൻ,സജി സി എം,രാജേഷ് ടി എസ്, സുരേഷ് ശാരിക എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.