കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു.
വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കണമലയിലെ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു.
മയക്കു വെടി വക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത് എത്തി. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാൻ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.