മഞ്ചേശ്വരം: നീണ്ട നാളുകള്‍ക്ക് ശേഷം ഉമ്മയെ കണ്ടപ്പോള്‍ പന്ത്രണ്ടുകാരനായ മകന് പൊട്ടിക്കരയുന്നുണ്ടായിരുന്നു.
എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ കുഞ്ഞി ബീവി എന്ന സാഹിദ (35) കാസര്‍കോട് കോടതിയില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയായ കാമുകന്റെ കൂടെ ഇറങ്ങി പോവുകയായിരുന്നു.
ഒമ്പത് മാസം മുമ്പ് കാണാതായ പാവൂര്‍ സ്വദേശിനി സാഹിദയെ കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം പൊലീസ് ഉത്തര്‍പ്രദേശ് ലക്നൗവില്‍ നിന്ന് കാമുകന്റെ കൂടെ കണ്ടെത്തിയത്.
ഇരുവരെയും ഇന്നലെ രാവിലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതിനിടെ 12കാരനായ ഏക മകനും ഏതാനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.
ഉമ്മയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ മകനെ സമാധാനിപ്പിക്കാന്‍ ബന്ധുക്കള്‍ ആവത് ശ്രമിച്ചു. സാഹിദയോട് അവര്‍ കൂടെ വരാന്‍ ആവശ്യപ്പെട്ടങ്കിലും ചെവിക്കൊള്ളാതെ നടന്നുനീങ്ങുകയായിരുന്നുവത്രെ.
മൊബൈല്‍ ചാറ്റിങ്ങിലൂടെയാണ് സാഹിദയും 25കാരനായ ടൈല്‍സ് ജീവനക്കാരനും പരിച്ചയപ്പെട്ടതെന്നാണ് വിവരം. ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണന്, ശ്രീജിത്ത്, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ലക്നൗവില്‍ വെച്ച് സാഹിദയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.