ദുബായ്: ദുബായില്‍ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയതായി വാർത്തകൾ ഉയർന്നത്.
തന്നെയും കുഞ്ഞിനെയും ദുബായ് എയർപോർട്ടിൽ തനിച്ചാക്കിയ ശേഷം ഭാര്യ കാമുകനൊപ്പം കടന്നുകളയുകയായിരുന്നു എന്ന്, നാദാപുരം സ്വദേശി ഷെരീഫ് ആണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആരോപണവിധേയായ യുവതി.
ഭർത്താവിനൊപ്പം ഒത്തുപോകുവാൻ കഴിയില്ലെന്നും വിവാഹമോചനകാര്യത്തിൽ തീരുമാനമാക്കുന്നതിനാണ് ദുബായില്‍ എത്തിയതെന്നും യുവതി പറയുന്നു. കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു എന്നും ബന്ധം വേർപിരിയാൻ തീരുമാനിച്ചിരുന്നതായും യുവതി ആരോപിച്ചു.
ഭർത്താവിനെതിരെ നാട്ടിൽ അഞ്ച് തവണ പോലീസിൽ പരാതി നൽകിയിരുന്നു എന്നും എന്നാൽ, ഒത്തുതീർപ്പിന് ശേഷം ഒന്നിച്ച് ജീവിക്കുകയായിരുന്നു എന്നും യുവതി പറയുന്നു.എയർപോർട്ടിൽ വെച്ച് എന്നെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു. കുട്ടിയെ കൈക്കലാക്കി. അപ്പോഴാണ് സുഹൃത്ത് ഇറങ്ങി വന്നത്. ഞാൻ കരഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു.
അപ്പോഴാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. ഞാൻ കരഞ്ഞുകൊണ്ട് നടക്കുന്നതാണ് വിഡിയോയിൽ. ഭർത്താവിന്റെ വീട്ടുകാർ സുഹൃത്തിന്റെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കി. അപ്പോൾ അവരാണ് അവനെ വിളിച്ച് ഞാൻ വരുന്നതായി പറഞ്ഞത്. അവൻ എന്നെ കൂട്ടാൻ വന്നതല്ല. ഞാൻ കരഞ്ഞുകൊണ്ട് വരുന്നത് കണ്ട് അവൻ വണ്ടിയിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.