രാപകല്‍ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പില്‍: എന്‍.ഹരി

കോട്ടയം :  റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘത്തിന്റെ രാപ്പകല്‍ സമരം യഥാര്‍ത്ഥത്തില്‍ നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലാണെന്ന് റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ എന്‍. ഹരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റബ്ബറിന് 250 രൂപയാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കാതെ വഞ്ചിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തില്‍ തുടങ്ങിയ റബ്ബര്‍ അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞ നിലപാടുകള്‍ മൂലം പൂട്ടുകയോ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പറിച്ചു നടുകയോ ചെയ്യുകയാണ്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ ജനങ്ങളുടെ ചോദ്യം ഭയന്നാണ്‌ കൃഷി വകുപ്പ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാതെ പാർട്ടി പരുപാടിയാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കിയതിന് ശേഷം വേണം റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളെക്കുറിച്ച് സംസാരിക്കാനെന്നും ഹരി പറഞ്ഞു. എക്‌സിക്യുട്ടീവ് അംഗം പി.രവീന്ദ്രനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !