നരേന്ദ്ര മോദി സർക്കാർ രചിച്ച പുതു ചരിത്രമാണ് കേരളത്തിലെ ദേശീയ പാതാ വികസനം

ദേശീയ പാത വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി മാധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി. നരേന്ദ്രമോഡി സർക്കാരിന്റെ പുതു ചരിത്രമാണ് കേരളത്തിലെ ദേശീയ പാതാ വികസനമെന്ന് അദ്ദേഹം പറഞ്ഞു

കോട്ടയം :നരേന്ദ്ര മോദി സർക്കാർ രചിച്ച  പുതു ചരിത്രമാണ് കേരളത്തിലെ ദേശീയ പാതാ വികസനം. 1027 കിലോമീറ്റർ ദൈർഖ്യമുള്ള 16 ദേശീയ പാതാ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ മുൻകൈ എടുത്തപ്പോൾ അതിനെ  രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തി സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയ പ്രമുഖന്മാർക്കും അവരുടെ  ബിനാമികൾക്കും നഷ്ടപെടുന്ന കയ്യേറ്റ ഭൂമികളും അനധികൃത നിർമ്മാണങ്ങളും സംരക്ഷിക്കുന്നതിന് ദേശീയ പാത വികസനം അട്ടിമറിക്കുന്നതിന് ശ്രമിച്ച വരാണ് ഇടതുപക്ഷ സർക്കാർ'

790 കോടി രൂപ മുതൽമുടക്കിൽ ദേശീയ പാത അതോറിറ്റി NHAI കൊച്ചി മൂന്നാർ തേനി ഇടനാഴിക്കുവേണ്ടി സമർപ്പിച്ച റിപ്പോർട്ടിൽ കുണ്ടന്നൂർ മുതൽ ആരംഭിച്ച ദേശീയപാതയുടെ മുതൽ മുടക്ക് ഏതാണ്ട് മൂവായിരം കോടി വരുമെന്നാണ് പ്രോജക്ട് റിപ്പോർട്ടിൽ പറഞ്ഞിരുന്നത് , എന്നാൽ  അതിലധികം റോഡ് വികസനത്തിന് കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പും ചെയ്യുന്ന വികസനം അരികൊമ്പനിലൂടെ ലോകം കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ പച്ച കള്ളം എഴുതി വിട്ട് സ്വയം വിഡ്ഢിയാണ് എന്ന് തെളിയിക്കുന്ന മന്ത്രി ശിവൻ കുട്ടി സോഷ്യൽ മീഡിയയിൽ റോഡിനൊപ്പം പങ്കുവെക്കേണ്ട ചിത്രം ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി കൊച്ചി ധനുഷ്‌കോടി ദേശീയ പാതയയുടെ ഉദ്‌ഘാടനത്തിന് കേരളത്തിൽ എത്തിയ ചിത്രമാണ്.

എവിടെയെങ്കിലും ഒരു ഗർഭമുണ്ടായാൽ '' അത് ഞമ്മളാണ് '' എന്ന് ഉത്തരവാദിത്തം ഏൽക്കുന്ന ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കാഴ്ചവെക്കുന്നത്.

എവിടൊക്കെ ദേശീയ പാത പൂർത്തിയായി വരുന്നോ അവിടൊക്കെ മഞ്ഞ ഹെൽമെറ്റ് ധരിച്ച ഒരു ഫ്ലെക്സ് കാണാൻ സാധിക്കും.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര സംസ്ഥാന സർക്കാർ തമ്മിലുള്ള ധാരണ കേന്ദ്രം 75 ശതമാനവും സംസ്ഥാനം 25 ശതമാനവും വഹിക്കും എന്നായിരുന്നു എന്നാൽ പിന്നീട് കേന്ദ്ര സർക്കാരിനെയും മലയാളികളെയും കാലുവാരി 25 ശതമാനം വഹിക്കാൻ സാധിക്കില്ലന്ന് കേന്ദ്രത്തെ രഹസ്യമായി അറിയിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

കഴക്കൂട്ടം ആകാശ പാത നിർമ്മാണ ഉദഘാടനത്തിനായി ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി തിരുവന്തപുരകത്ത് എത്തിയപ്പോൾ സംസ്ഥാനം 25 ശതമാനം വഹിക്കാമെന്ന ഉറപ്പിൽ നിന്ന് പിന്മാറിയതായി ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിയും ജനപ്രതി നിധികളും ഉള്ള വേദിയിൽ വെച്ച് പറഞ്ഞത്  അരിയാഹാരം കഴിക്കുന്നവർ ആരും മറക്കില്ല.

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയ്ക്ക് ആദ്യനാളുകളിൽ തുരങ്കം വെച്ചത് പൊതുമരാമത്തു വകുപ്പും വനംവകുപ്പുമാണ്.

ഏതാണ്ട് നാലുമാസം പദ്ധതി വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ് കൊച്ചി ധനുഷ്‌കോടി ഇടനാഴിക്ക് പ്രത്യേകമായി 435 കോടി അനുവദിച്ചതും കേന്ദ്ര സർക്കാരാണ് നിലവിൽ ദേശീയ പാത അതോറിറ്റിയുടെ കീഴിൽ നിർമ്മാണ ചുമതല മാത്രമായിരുന്നു സംസ്ഥാന സർക്കാരിനുണ്ടായിരുന്നത് .

മൂന്നാർ തേനി ദേശീയ പാതയിൽ നിന്നും നിർമ്മാണ സമയത്തു പൊട്ടിച്ചു മാറ്റിയ 100 കോടി രൂപയിൽ അധികം  മൂല്യം വരുന്ന പാറകൾ ആര് കൊണ്ടുപോയി എന്നാണ് മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പും ഉത്തരം നൽകേണ്ടത് ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !