വൈക്കം: പൊതി മേഴ്സി ആശുപത്രിയിലെ സൈക്കാട്രി വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി തൂങ്ങി മരിച്ചു.
പിറവം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ആകശാലയിൽ വീട്ടിൽ ബിജുവിൻ്റെ ഭാര്യ - ഷാനറ്റ് ബിജു (50) ആണ് ഇന്നലെ രാത്രി 7.30 ഓടെ ഇവർ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ സന്ധ്യ കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഇവർ മുറിയിലേക്ക് പോയിരുന്നു. തുടർന്ന് രാത്രി ഡ്യൂട്ടിക്കെത്തിയ നേഴ്സ് ഇവരുടെ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ താഴെ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.ഏറെ വർഷമായി മാനസിക രോഗമുള്ള ഇവർ കഴിഞ്ഞ ഒന്നര വർഷമായി പൊതിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.