കോട്ടയം: മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ പണി മുടക്കി മൈക്ക്. കോട്ടയം നാഗമ്പടത്ത് കഴിഞ്ഞ ദിവസം ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് പിണറായി വിജയന് മുന്നില്‍ മൈക്ക് പണിമുടക്കിയത്.
മൂന്നാമത്തെ മൈക്ക് മുഖ്യമന്ത്രിയുടെ കയ്യില്‍ കൊടുത്തെങ്കിലും അത് വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവില്‍ മൂന്നാമത്തെ മൈക്ക് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്.
ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് മൈക്കിന്റെ കണക്ഷന് വയറില്‍ തകരാറുണ്ടായത്. മൂന്നു തവണ ചെറിയ ശബ്ദം ഉണ്ടാകുകയും പൊടുന്നനെ മൈക്ക് കേടാവുകയും ചെയ്തു. വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വി.എന്‍.വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.
ഇതിനിടെ ഉദ്യോഗസ്ഥന് വേറെ രണ്ടു മൈക്ക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാന്‍ഡില്‍ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യില്‍ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടര്‍ന്ന് അത് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. മൈക്ക് കേടായതു സംബന്ധിച്ച് മുഖ്യമന്ത്രി പൊതുവേദിയില്‍ ഒന്നും പ്രതികരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.