കോട്ടയം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉഴവൂർ ബ്ലോക്കിൽ 2022-2023 സാമ്പത്തിക വർഷം ഒന്നാം സ്ഥാനം ഉഴവൂർ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയതായി പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന എട്ട് പഞ്ചായത്തുകളിൽ ആണ് ഉഴവൂർ മുന്നിട്ടു നിൽക്കുന്നത്. സുഭിക്ഷ കേരളത്തിന്റെ ഭാഗമായുള്ള കാലിത്തൊഴുത്ത് 17 എണ്ണം, ആട്ടിൻകൂട് 16 എണ്ണം , കോഴിക്കൂട് 19 എണ്ണം, അസോളാ ടാങ്ക് 8 എണ്ണം, ഫാം പോണ്ട് 8 എണ്ണം, തീറ്റപ്പുൽ കൃഷി 3 ഏക്കർ, കിണർ റീചാർജ് 19 എണ്ണം ശുചിത്വ കേരളത്തിന്റെ ഭാഗമായുള്ള കമ്പോസ്റ്റ്പിറ്റ് നിർമ്മാണം 85 എണ്ണം,. സോക്പിറ്റ് 103 എണ്ണം
എന്നിവയാണ് വ്യക്തിഗത ആനുകൂല്യങ്ങളുടെ ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഉഴുവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് നൽകിയ സേവനങ്ങൾ. പൊതു പ്രവൃത്തികളായ റോഡ് നിർമ്മാണത്തിൽ വാർഡ് ഒന്ന് കട്ടയ്ക്കൽ ആലപുരം റോഡ് , വാർഡ് രണ്ട് കുന്നക്കാട്ട് തെനം കുഴി റോഡ് നിരപ്പുംപുറം വേളാശ്ശേരി ഇരട്ടമാക്കീൽ റോഡ് ,വാർഡ് മൂന്ന് നെടുംചേരി പെരുമ്പേൽ റോഡ് , വാർഡ് നാല് ഡോ. സിന്ധുമോൾ ജേക്കബ് റോഡ് ,വാർഡ് ആറ് എക്കാലയിൽ കുരിശുമല റോഡ്
വാർഡ് 7 മടക്കത്തറ ഒറ്റത്തെങ്ങാടി റോഡ് ,വാർഡ് എട്ട് മാങ്കാനാൽ കാരക്കുന്നത് റോഡ്, വാർഡ് പത്ത് തേരുംതാനം പുളിക്കനിരപ്പിൽ റോഡ് വാർഡ് പതിനൊന്ന് കപ്പട വെള്ളാപ്പള്ളി റോഡ് ,വാർഡ് പന്ത്രണ്ട് വെള്ളാരം കുഴി തറപ്പ് വലിയത്തോട് റോഡ് ,വാർഡ് പതിമൂന്ന് ചെട്ടിക്കൽ മന്ദിരം റോഡ് ,ഇലവുംകുഴി മുതുകുളം മല റോഡ് എന്നിവയുടെ കോൺക്രീറ്റിംഗ്/ ഇന്റർലോക് ചെയ്തു, മറ്റു. പ്രവൃത്തികളായ കല്ലിടുക്കി അംഗൻവാടി നിർമ്മാണം, അമൃത് സരോവർ പദ്ധതിയിൽ ചിറയിൽ കുളം പുനരുദ്ധാരണം ,
മോനിപ്പള്ളി ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പൂന്തോട്ടം നിർമ്മാണം എന്നിവയും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ നേട്ടങ്ങളാണ്
തൊഴിലുറപ്പ് പദ്ധതിക്കു നേതൃത്വം നൽകുന്ന എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ജിജി ബി, ദീപ വിജയകുമാർ ആവശ്യമായ പിന്തുണ നൽകിവരുന്ന വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള ഉൾപ്പെടെ ഉള്ള മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ ഉൾപ്പെടെ ഉള്ള ജീവനക്കാർ, ഉഴവൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നതായും ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.